ഞാനും ഒരു പ്രവാസി.
ഒടുങ്ങാത്ത പ്രാരബ്ധപ്പായയിൽ അവസാന നാളുകളിൽ വരാനിരിക്കുന്ന ആ നിമിഷത്തിനു വേണ്ടി ചെവിയോർത്തു കിടക്കുകയാണ്. ഇത് ഒരു ശരാശരി പ്രവാസിയുടെ കഥയാണ്.
മുൻപ്, ഭാവിയിലെ ആസ്വാദ്യകരം ആകുമെന്ന് കരുതിയ നിമിഷങ്ങളാണ് ഇപ്പോൾ ഈ പായയിൽ ഞാൻ അനുഭവിക്കുന്നത്. മനുഷ്യൻ അവന്റെ നല്ല ഇന്നുകളെ നാളെയ്ക്കുവേണ്ടി മാറ്റിവെക്കുന്നു. അവന്റെ ശരിയായ പരിണാമമാണ് പ്രവാസി. എല്ലാ പ്രവാസികളും ഇങ്ങനെ ആവണമെന്നില്ല കേട്ടോ. പ്രവാസികളിൽ ചിലർ ബാദ്ധ്യതയുടെ ഭാരവും കൊണ്ടുവരുന്നവർ, മറ്റു ചിലര്‍ അധിക സമ്പാദ നത്തിനു വേണ്ടി നാടു വിട്ട് പോകുന്നവർ, അത് കൂടാതെ നിരവധി കാരണങ്ങൾ .....